ബിഗ് ബോസ്സിലെ പ്രേക്ഷകരുടെ ഇഷ്ട്ട മത്സരാർഥികളിൽ ഒരാളായിരുന്നു ലച്ചു. എന്നാൽ ആരോഗ്യപരമായ കാരണങ്ങളെ തുടർന്ന് താരത്തിന് ഷോയിൽ നിന്നും പുറത്താകേണ്ടിവന്നു. സോഷ്യൽ മീഡിയയിലും ലച്ചുവിന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ആരാധരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ലച്ചുവിന്റെ ക്യു ആൻഡ് എ സെഷൻ വൈറൽ ആവുകയാണ്.
ഒരിക്കലും ഉപേക്ഷിക്കാൻ പറ്റാത്ത ഒരു കാര്യം എന്തായിരിക്കും എന്നായിരുന്നു ഒരാളുടെ ചോദ്യം. അഭിനയത്തോടുള്ള എന്റെ പാഷൻ എന്നാണ് അതിന് ലച്ചു നൽകിയ മറുപടി. ബിഗ് ബോസ് വീട്ടിൽ നിന്നുമുള്ള ആരെയെങ്കിലും അനുകരിക്കാമോ എന്ന് ചോദിച്ചപ്പോൾ. അഖിൽ മാരാരിനെയാണ് ലച്ചു അനുകരിച്ച് കാണിച്ചത്. മാരാരെ പോലെ നാവ് കടിച്ചു കൊണ്ടായിരുന്നു ലച്ചുവിന്റെ അനുകരണം.
അതേസമയം ഇന്നത്തെ അടി വസ്ത്രത്തിന്റെ നിറമെന്താണ്? എന്നായിരുന്നു മറ്റൊരു ചോദ്യം. ചാണക പച്ച എന്ന് ലച്ചു മറുപടിയും നൽകുന്നുണ്ട്. ഷോ സം ഹോട്ട് ഫോട്ടോ എന്നായിരുന്നു അടുത്തയാൾ ആവശ്യപ്പെട്ടത്. ഇതിന് ലച്ചു നൽകിയ മറുപടി ചൂടുള്ള ഭക്ഷണത്തിന്റെ ചിത്രം ആയിരുന്നു. ആർ യു ഡേറ്റിംഗ് മോഹൻലാൽ എന്നൊരാൾ ചോദിക്കുന്നുണ്ട്. ഐ വിഷ് എന്നായിരുന്നു അതിന് ലച്ചുവിന്റെ മറുപടി.
ബോഡി ഷെയ്മിംഗിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു അടുത്ത ചോദ്യം. നിങ്ങളുടെ ശരീരം എങ്ങനെയായിരിക്കണം എന്ന് പറയാൻ ആർക്കും അവകാശമില്ലെന്നാണ് ലച്ചു മറുപടി നൽകുകയും ചെയ്തു. എന്തായാലും താരത്തിന്റെ സോഷ്യൽ മീഡിയ ചോദ്യോത്തരങ്ങൾ ഇപ്പോൾ വൈറൽ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക