കോട്ടയം: ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുണ്ടെങ്കിൽ രാത്രിയിലും നടത്തുമെന്ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി വർഗീസ് വർഗീസ്. നിലവിൽ കൃത്യസമയത്ത് തന്നെ സംസ്കാര ചടങ്ങുകൾ നടത്താനാകും എന്നാണ് പ്രതീക്ഷ. പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്നും വർഗീസ് വർഗീസ് പറഞ്ഞു.
പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്കാണ് സംസ്കാരചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്. സംസ്കാര ശുശ്രൂഷയ്ക്ക് ഓർത്തഡോക്സ് അധ്യക്ഷൻ ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കതോലിക്ക നേതൃത്വം നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക