കറികൾ ഒന്നുമില്ലാതെ വിഷമിച്ചിരിക്കുമ്പോൾ തേങ്ങ കൊണ്ട് നമുക്കൊരു ചമ്മന്തി പൊടി ഉണ്ടാക്കി നോക്കാം. ഇതിലെ പ്രധാന ചേരുവ തേങ്ങയാണ്. ചോറിനോടൊപ്പം അല്ലാതെ ഇഡലിക്കും ദോശയ്ക്കും എല്ലാം നല്ലൊരു കോമ്പിനേഷൻ ആണ് ഈ ചമ്മന്തിപ്പൊടി. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നും ഇതിനായി എന്തെല്ലാം ചേരുവകളാണ് വേണ്ടത് എന്നും നമുക്ക് നോക്കാം.
ആദ്യമായി വേണ്ടത് കുറച്ച് അധികം തേങ്ങയാണ്. പിന്നെ കുറച്ച് ഉഴുന്നുപരിപ്പ്, പൊട്ടുകടല, എരിവിന് ആവശ്യമായ വറ്റൽമുളക്, ഒരു ചെറിയ കഷണം വാളൻപുളി, കുറച്ച് മഞ്ഞൾപൊടി, വെളിച്ചെണ്ണ, കറിവേപ്പില ഉപ്പ് എന്നിവയാണ് നമുക്ക് വേണ്ടത്. പിന്നീട് ഒരു ഫാൻ നല്ലതുപോലെ ചൂടാക്കിയതിനു ശേഷം എണ്ണ ഒഴിച്ചുകൊടുത്ത് തേങ്ങ ഒഴികെയുള്ള എല്ലാ ചേരുവകളും ഇട്ടുകൊടുത്ത് ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കണം.
പിന്നീട് അതേ പാനിൽ തന്നെ തേങ്ങ കൂടി ഇട്ടുകൊടുത്ത് നല്ല ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കാം.പിന്നീട് ബ്രൗൺ നിറമാക്കി വെച്ച തേങ്ങയും മറ്റ് ചേരുവകളും എല്ലാം കൂടി ഒരുമിച്ച് മിക്സിയിലിട്ട് പൊടിച്ചെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക