ചാർലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈൻ അന്തരിച്ചു. 74 വയസ്സായിരുന്നു. ജൂലൈ 13ന് പാരീസിൽ വച്ച് മരണപ്പെട്ട ജോസഫൈന്റെ മരണവാർത്ത കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങൾ പുറത്തുവിട്ടത്. ചാർലി ചാപ്ലിന്റെ എട്ടുമക്കളിൽ മൂന്നാമത്തെ ആളാണ് മരിച്ച ജോസഫൈൻ.
1949ൽ കാലിഫോർണിയയിലെ സാൻഡമോണിക്കയിൽ ജനിച്ച ജോസഫൈൻ മൂന്നാമത്തെ വയസിലാണ് ചാർലി ചാപ്ലിന്റെ ക്ലാസിക് ചിത്രം ലൈം ലെറ്റിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 16 ഓളം സിനിമകളിലും എട്ടോളം ടെലിവിഷൻ പരമ്പരകളിലും താരം വേഷമിട്ടിട്ടുണ്ട്. രണ്ടുതവണ വിവാഹിതയായ ജോസഫൈന് മൂന്ന് മക്കളുമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക