ന്യൂയോർക്ക് : ചാർലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫിന് ചാപ്ലിൻ അന്തരിച്ചു. 74വയസായിരുന്നു. ചാപ്ലിന്റെ എട്ടു മക്കളില്‍ മൂന്നാമത്തെ മകൾ ആയിരുന്നു ജോസഫിന്.
ജൂലൈ 13ന് പാരിസിൽ വച്ചായിരുന്നു ജോസഫിന്റെ അന്ത്യം. കഴിഞ്ഞ ദിവസമാണ് മരണവിവരം കുടുംബാംഗങ്ങള്‍ പുറത്തുവിട്ടത്.
ജോസഫൈന് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് മൂന്നാമത്തെ വയസ്സിലാണ്. സിനിമാപ്രവേശം ചാര്‍ളി ചാപ്ലിന്റെ ക്ലാസിക് ചിത്രമായ ലൈം ലെറ്റിലൂടെയായിരുന്നു.
പിന്നീട് എ കൗണ്ടസ് ഫ്രം ഹോങ്കോങ്, കാന്റര്‍ബറി ടെയില്‍സ്, എസ്കേപ്പ് ടു ദ സണ്‍, ജാക്ക് ദ റിപ്പര്‍, ഡൗണ്ടൗണ്, ഷാഡോമാന്‍, ഡൗണ്ടൗണ് ഹീറ്റ്സ് തുടങ്ങി പതിനഞ്ചോളം സിനിമകളിൽ ജോസഫിൻ അഭിനയിച്ചു. എട്ടിലേറെ ടെലിവിഷൻ പരമ്പരകളിലും അവർ വേഷമിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക