ചോറിന് കറി വെക്കാൻ പച്ചക്കറികൾ ഒന്നും ഇല്ലാതെ വിഷമിക്കുകയാണോ. പപ്പടം ഉണ്ടെങ്കിൽ നമുക്ക് ഈസിയായി ഒരു തോരൻ ഉണ്ടാക്കിയെടുക്കാം. ഇതിനായി ആദ്യം തന്നെ പാനിലേക്ക് എണ്ണ ഒഴിച്ച് പപ്പടം കാച്ചി എടുക്കണം. കാച്ചിയെടുത്ത പപ്പടം ചെറുതായി ഒന്ന് പൊടിച്ചെടുക്കാം. പിന്നീട് ഒരു സവാള, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞ് വെക്കാം.
ശേഷം പാൻ വെച്ച് ചൂടാക്കി ഇതിലേക്ക് അരിഞ്ഞുവെച്ച സവാളയും പച്ചമുളകും ചേർത്ത് നല്ലതുപോലെ വഴറ്റണം. ചെറുതായി വഴറ്റിയതിനു ശേഷം ഇതിലേക്ക് മഞ്ഞൾ പൊടിയും എരുവിന് ആവശ്യമായ വറ്റൽ മുളകോ മുളക് പൊടിയോ ചേർത്തുകൊടുത്ത നല്ലതുപോലെ ഇളക്കി കൊടുക്കുക.
പിന്നീട് ഇതിലേക്ക് തേങ്ങ കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കണം. പാകത്തിന് ഉപ്പു കൂടി ചേർത്ത് നല്ലതുപോലെ ഇളക്കുക. തേങ്ങ കുടി നല്ലതുപോലെ വഴറ്റിയതിനു ശേഷം ഇതിലേക്ക് പൊടിച്ചുവെച്ച പപ്പടം കൂടി ചേർത്ത് രണ്ടുമൂന്നു മിനിറ്റ് നല്ലതുപോലെ ഇളക്കണം. അതിനുശേഷം തീ ഓഫ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക