മലപ്പുറം: പുതുപ്പള്ളിയിൽ കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും മുസ്ലിം ലീഗ് പിന്തുണയ്ക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ആര് മത്സരിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെയെന്നും പിഎംഎ സലാം പറഞ്ഞു.
ഇടതുപക്ഷം സ്ഥാനാർത്ഥിയെ നിർത്തരുതെന്ന കെ സുധാകരന്റെ പ്രസ്താവനയിൽ തെറ്റില്ല. സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് അതാത് രാഷ്ട്രീയ പാർട്ടികളെന്നും പിഎംഎ സലാം പറഞ്ഞു.
എൽഡിഎഫും ബിജെപിയും മത്സരിക്കരുതെന്ന സുധാകരന്റെ നിർദേശം ശരിയാണ്. ഇവിടത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത് നടക്കുമോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക