നടൻ സൂര്യയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തുന്ന ഒരുക്കങ്ങൾക്കിടയിൽ വൈദ്യുതാഘാതമേറ്റ് രണ്ട് ആരാധകർക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ പൽനാട് എന്ന ജില്ലയിലാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്.
സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ച് ഫ്ലക്സ് സ്ഥാപിക്കാനായി ശ്രമിക്കുമ്പോഴാണ് ആരാധകർക്ക് വൈദ്യുതാഘാതമേൽക്കുന്നത്. എൻ.വെങ്കടേഷ്, പി.സായി എന്നീ രണ്ടുപേരാണ് മരിച്ചതെന്നാണ് പ്രാദേശിക മാദ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
നഗരത്തിലെ സ്വകാര്യ കോളജിലെ വിദ്യാർഥികളാണ് ഇരുവരും. സംഭവത്തിനെക്കുറിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശധമായ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക