മണിപ്പുരിലെ അക്രമങ്ങള്‍ മിസോറമിലേക്കും പടരുമെന്നു ആശങ്ക . ജീവന് വേണമെങ്കില്‍ ഉടന്‍ സംസ്ഥാനം വിടണമെന്ന മുന്‍ വിഘടനവാദികളായ മിസോ നാഷണല്‍ ഫ്രണ്ടില്‍ നിന്നുള്ളവര്‍ മുന്നറിയിപ്പുനല്‍കിയതോടെ മെയ്ത്തി വിഭാഗക്കാര്‍ കൂട്ടത്തോടെ മിസോറമില്‍നിന്ന് പലായനംതുടങ്ങി.
മണിപ്പുരില്‍നിന്ന് ജോലിക്കും മറ്റുമായി മിസോറമിലെത്തിയവരാണിവര്‍. റോഡുമാര്‍ഗവും വിമാനമാര്‍ഗവും ഇവര്‍ മടങ്ങുകയാണ്. റോഡുയാത്ര സുരക്ഷിതമല്ലാത്തതിനാല്‍ ഇവര്‍ക്കായി ഞായറാഴ്ച മണിപ്പുരിലെ ബീരേന്‍ സിങ് സര്‍ക്കാര്‍ പ്രത്യേകവിമാനങ്ങളും ഏര്‍പ്പെടുത്തി.
ശനിയാഴ്ച അറുപതോളം മെയ്തികള്‍ വിമാനമാര്‍ഗം തിരിച്ചെത്തിയിരുന്നു. 41 പേരാണ് അസമിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക