കഴിഞ്ഞ ദിവസം അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിനായകൻ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി നടൻ ബാല.
മരിച്ചുപോയ ഒരാൾ നല്ല രീതിയില്‍ ദൈവത്തിന്റെ അടുത്ത് പോകണമെന്നാണ് പ്രാർത്ഥിക്കേണ്ടതെന്നും അവർ ചെയ്ത നന്മകളെ കുറിച്ച് ഓർക്കണമെന്നും ബാല പറഞ്ഞു.
‘ഒരാള്‍ മരിച്ചാല്‍, അയാള്‍ നല്ലവനായിക്കോട്ടെ മോശപ്പെട്ടയാൾ ആയിക്കോട്ടെ ആരായാലും ശരി, അവര്‍ നല്ല രീതിയില്‍ ദൈവത്തിന്റെ അടുത്ത് പോകണമെന്നാണ് പ്രാർത്ഥിക്കേണ്ടത്. ഉമ്മന്‍ചാണ്ടി സാറുമായി എനിക്ക് വ്യക്തിപരമായി ബന്ധമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക