ദിവസവും ബദാം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണെന്ന് നമുക്ക് എല്ലാവര്ക്കും അറിയാം. എന്നാൽ ബദാമിന്റെ പോഷക ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പലർക്കും അറിയില്ല.
ശരീരത്തിന് ആവശ്യമായ എന്‍സൈമുകള്‍, കാര്‍ബോ ഹൈഡ്രേറ്റുകള്‍, സെല്ലുലോസ്, പ്രോട്ടീന്‍ എന്നിവ ബദാമില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. അതേസമയം നല്ലതു പോലെ കുതിരാത്ത ബദാം പലപ്പോഴും ദഹനത്തിന് സഹായിക്കുകയില്ല.
നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ കഴിയുന്ന ചുരുക്കം ഭക്ഷണങ്ങളില്‍ ബദാമും ഉൾപ്പെടും. എന്നാല്‍, ഒരു ഔണ്‍സ് ബദാമില്‍ 14 ഗ്രാം കൊഴുപ്പും 163 കലോറിയും അടങ്ങിയിട്ടുണ്ട്. അതിനാല്‍, ദിവസം 3 ഔണ്‍സ് ബദാം കഴിയ്ക്കുകയാണെങ്കില്‍, വ്യായാമമില്ലെങ്കില്‍ ഇത് ഒരാഴ്ചക്കുള്ളില്‍ പോയന്റ് അര കിലോയ്ക്കുടുത്ത് ശരീരഭാരം കൂട്ടിയേക്കാം.
ഒരു ഔണ്‍സ് ബദാമില്‍ 3.5 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് ഉത്തമമാണ് . എന്നാല്‍, ഇതില്‍ കൂടുതല്‍ അളവാകുന്നത് ദഹനപ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക