തിരുവനന്തപുരം: കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്ക് തടസപ്പെട്ടതിനു കേസ്. പൊതുസുരക്ഷയെ ബാധിക്കുംവിധം മൈക്കില്‍ മനഃപൂര്‍വം തകരാറുണ്ടാക്കിയെന്നാണ് എഫ്ഐആറിലുള്ളത്. എഫ്.ഐ.ആറിൽ പ്രതിയുടെ പേര് രേഖപെടുത്തിയിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. ഇതുസംബന്ധിച്ച് ആരും പരാതി നല്‍കിയിട്ടില്ല. ആരേയും പ്രതി ചേര്‍ത്തിട്ടുമില്ല. കന്റോണ്‍മെന്റ് പോലീസാണ് സ്വമേധയാ കേസെടുത്തത്. കേസെടുത്തതിനു പിന്നാലെ മൈക്കും ആംപ്ളിഫയറും പിടിച്ചെടുത്തു.
തിങ്കളാഴ്ച വൈകീട്ട് അയ്യങ്കാളി ഹാളില്‍ നടത്തിയ അനുസ്മരണ ചടങ്ങിനിടെ മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയപ്പോഴാണ് അപശബ്ദത്തോടെ മൈക്ക് പണിമുടക്കിയത്. അതോടെ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടു. തകരാര്‍ പരിഹരിച്ചശേഷം പ്രസംഗം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക