ന്യൂഡല്‍ഹി: 2024 ലോക്സഭ തെരഞ്ഞെടുപ്പിലും എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി താന്‍ തന്നെയെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം എൻഡിഎ സർക്കാരിനെ താൻ തന്നെ നയിക്കുമെന്നും അധികാരത്തിലേറിയാൽ ജനങ്ങളുടെ സ്വപ്നം നിറവേറ്റുമെന്നും ജി20 ഉദ്ഘാടനവേദിയിൽ മോദി പ്രഖ്യാപിച്ചു.
‘ നമ്മുടെ ആദ്യത്തെ ടേമില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം പത്താം സ്ഥാനത്തായിരുന്നു. രണ്ടാമത്തെ ടേമില്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്. നമ്മുടെ ട്രാക്ക് റെക്കോര്‍ഡിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ മൂന്നാമത്തെ ടേമില്‍ നമ്മള് മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും. ഇത് മോദിയുടെ ഉറപ്പാണ്. 2024ന് ശേഷം രാജ്യത്തിന്റെ വികസന യാത്ര വേഗത്തിലാകുമെന്ന് ഞാന്‍ വാക്കു നല്കുന്നു. എന്റെ മൂന്നാമത്തെ ടേമില്‍ നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നത് നിങ്ങള്‍ കാണും’, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക