ആരോപണങ്ങൾക്കും ആശങ്കകൾക്കും ഇനി സ്ഥാനമില്ല. എസ്എസ്എൽസി പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്ക് തൊട്ടടുത്തുതന്നെ ഉപരിപഠനം സാധ്യമാക്കിക്കൊണ്ട് മലപ്പുറം ജില്ലയിൽ സർക്കാർ 53 താൽക്കാലിക ബാച്ചുകൾ അനുവദിച്ചു. മലപ്പുറം ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബാച്ചുകൾ അനുവദിച്ചിട്ടുള്ളത്.
ആകെ അനുവദിച്ച 97 ബാച്ചുകളിൽ 53 എണ്ണവും മലപ്പുറത്താണ് അനുവദിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലെ വിവിധ താലൂക്കുകളിലായി 53 ബാച്ചുകൾ അനുവദിച്ചതിൽ 27 എണ്ണം സർക്കാർ സ്കൂളുകളിലും 26 എണ്ണം സ്കൂളുകളിലും ആണ്. 32 ഹ്യൂമാനിറ്റീസ് ബാച്ചുകളും 17 കൊമേഴ്സ് ബാച്ചുകളും 4 സയൻസ് ബാച്ചുകളും ആണ് പുതിയതായി അനുവദിച്ച താൽക്കാലിക ബാച്ചുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക