വീട്ടമ്മമാരെ അലട്ടുന്ന വലിയ പ്രശ്നമാണ് ദിവസവും എന്ത് കറി വയ്ക്കും എന്നത്. രണ്ട് സവാള കൊണ്ട് നമുക്ക് കിടിലൻ ഒരു കറി തയ്യാറാക്കാം. ഇതിനായി രണ്ട് സവാള എടുത്ത് അത്യാവശ്യം വലിപ്പമുള്ള കഷ്ണങ്ങളാക്കി മുറിച്ചു വയ്ക്കണം. പിന്നീട് ഒരു പാൻ അടുപ്പത്ത് വെച്ചതിനുശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം. ഇതിലേക്ക് കുറച്ച് കടുക് ഇട്ട് പൊട്ടിക്കാം. അല്പം ഉലുവ കൂടി ചേർത്ത് കൊടുക്കാം. പിന്നീട് കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് ചേർത്ത് കൊടുക്കണം.
ഇത് നല്ലപോലെ മൂത്തുവരുമ്പോൾ ഇതിലേക്ക് 2 പച്ചമുളക് കീറിയത് കൂടി ചേർത്തു കൊടുക്കണം. ഇനി ഇതിലേക്ക് നമ്മൾ അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്തു കൊടുക്കാം. പിന്നീട് ഇത് നല്ലതുപോലെ വാട്ടിയെടുക്കാം.കുറച്ച് കറിവേപ്പില കൂടി ചേർത്തു കൊടുക്കണം. പിന്നീട് ഇതിലേക്ക് അല്പം മഞ്ഞൾ പൊടിയും കുറച്ച് മുളകുപൊടിയും ചേർത്തു കൊടുക്കാം. നല്ലതുപോലെ മൂത്ത് വന്നതിനുശേഷം ഇതിലേക്ക് ഒരു അല്പം പുളി പിഴിഞ്ഞ് ഒഴിക്കാം. വേണ്ടത്ര ചൂടുവെള്ളം ഒഴിച്ച് കറി നീട്ടാം.
പിന്നീട് കറിയിലേക്ക് കൊഴുപ്പിന് ആവശ്യത്തിന് അര ടീസ്പൂൺ കോൺഫ്ലവറോ അരിപ്പൊടിയോ എടുത്ത് കുറച്ച് വെള്ളത്തിൽ കലക്കി ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കാം. ഒരല്പം ശർക്കര പൊടിച്ചത് കൂടി ചേർത്തു കൊടുക്കാം. അല്പം കൂടി കറിവേപ്പില ഇട്ടുകൊടുത്ത് നമുക്ക് ഇത് വാങ്ങാം. സ്വാദിഷ്ടമായ സവാളക്കറി റെഡി
പ്രതികരിക്കാൻ ഇവിടെ എഴുതുക