പഴവും ഗോതമ്പ് പൊടിയും വെച്ച് എളുപ്പത്തിൽ ഒരു സ്നാക്ക് തയ്യാറാക്കി നോക്കിയാലോ. സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്കും ജോലി കഴിഞ്ഞു വരുന്ന മുതിർന്നവർക്കും ഇതുപോലെ ഇഷ്ടപ്പെടുന്ന ഈ സ്നാക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ രണ്ട് പഴമെടുത്ത് മിക്സിയുടെ ജാറിൽ നല്ലതുപോലെ അരച്ചെടുക്കണം. പിന്നീട് ഇതിലേക്ക് കുറച്ച് ഗോതമ്പ് പൊടി ചേർത്തു കൊടുക്കാം. നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. പിന്നീട് ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയും കുറച്ച് ഏലക്കാപൊടിയും ആവശ്യമെങ്കിൽ കുറച്ച് തേങ്ങ ചിരകിയതും ചേർത്തു കൊടുക്കാം.
ഒരു നുള്ള് ഉപ്പ് കൂടി ചേർത്തതിന് ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം ഇത് ചൂടായ എണ്ണയിൽ ഒരു സ്പൂൺ വെച്ചോ കൈ കൊണ്ടോ ഓരോ ഉരുളകളാക്കി വറുത്തു കോരാം
പ്രതികരിക്കാൻ ഇവിടെ എഴുതുക