മകൻ ദുൽഖർ സൽമാന്റെ നാല്പതാം പിറന്നാൾ ദിനത്തിൽ സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി ആരാധകരുടെ മനം കവരാൻ എത്തിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. മകൻ ദുൽഖർ സൽമാന്റെ നാൽപ്പതാം പിറന്നാൾ ദിനത്തിലാണ് മെഗാസ്റ്റാൾ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ പ്രകൃതി സംരക്ഷിക്കുന്നതിനെ കുറിച്ചുള്ള അവബോധം ആരാധകരിൽ സൃഷ്ടിക്കാനാണ് ഹരിതാഭയാർന്ന വള്ളിച്ചെടികൾക്ക് അടുത്തു നിന്നുള്ള ഫോട്ടോ മെഗാസ്റ്റാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
‘മകന്റെ പിറന്നാൾ ദിനത്തിലും ശ്രദ്ധ മുഴുവൻ വാപ്പ കൊണ്ടുപോവുകയാണല്ലോ’,’ മകന്റെ പിറന്നാൾ വിളിക്കാൻ വന്നതായിരിക്കും’,’ ഇതാ ഈ ചുള്ളൻ ചെക്കൻ ദുൽഖറിന്റെ അനിയനോ ‘,’ മകന്റെ പിറന്നാൾ പോസ്റ്റിനു പകരം പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിച്ച മമ്മൂക്കയാണ് എന്റെ ഹീറോ ‘ എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സംവിധായകനായ ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസുക്ക എന്ന ചിത്രമാണ് പുറത്തുവരാൻ ഇരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക