തിരുവനന്തപുരം അഞ്ചുതെങ്ങിൽ കടൽത്തീരത്തടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു വലിച്ച സംഭവത്തിൽ കുഞ്ഞിന്റെ മാതാവ് അറസ്റ്റിലായി. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയായ ജൂലിയാണ് അറസ്റ്റിൽ ആയത്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതി രാവിലെയാണ് മാമ്പള്ളി പള്ളിക്ക് പുറകുവശത്തെ തീരത്ത് നവജാത ശിശുവിന്റെ മൃതശരീരം കരയ്ക്ക് അടിഞ്ഞത്.
ഒറ്റനോട്ടത്തിൽ ഒരു പാവയുടെ രൂപ സാദൃശ്യം തോന്നിയതിനാൽ ആദ്യം ഇത് പ്രദേശവാസികളുടെ ശ്രദ്ധയിൽ പെട്ടില്ല. മണം പിടിച്ചെത്തിയ തെരുവുനായ മൃതദേഹം കടിച്ചെടുത്ത് മാമ്പള്ളി നടവഴിയിൽ കൊണ്ടിടുകയും അവിടെവെച്ച് കടിച്ചു വലിക്കുകയുമായിരുന്നു.
നായ കടിച്ചു വലിക്കുന്നത് നവജാതശിശുവിന്റെ മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞ പ്രദേശവാസികൾ ഉടൻ തന്നെ സംഭവം 5 തെങ്ങ് പോലീസ് സ്റ്റേഷനിൽ അറിയിച്ചു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിന് ഒടുവിലാണ് നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച അമ്മയെ കണ്ടെത്തിയത്. അറസ്റ്റിലായ ജൂലിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക