തക്കാളി നമ്മളേവരും ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍, പലരും തക്കാളിയുടെ ഗുണവശങ്ങള്‍ അറിഞ്ഞല്ല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് വാസ്തവം.
തക്കാളിയിലെ വിറ്റാമിന്‍ എ കാഴ്ച്ചശക്തി വര്‍ദ്ധിപ്പിക്കാൻ ഒരുപാട് സഹായിക്കുന്നു. തക്കാളിയിലെ ആന്റി ഓക്സിഡന്റ്സ് ക്യാൻസറിനെ ചെറുക്കുകയും ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് കുടല്, വയര്‍, പ്രോസ്ട്രേറ്റ് ക്യാന്‍സര്‍ എന്നിവക്കെതിരെ ഫലപ്രദമായി തക്കാളി പ്രവര്‍ത്തിക്കും.
തക്കാളിയിലെ ആന്റി ഓക്സിഡന്റായ ലൈക്കോപീന്‍ ഹൃദയസംബന്ധമായ രോഗങ്ങളെ ചെറുക്കും. തുടര്‍ച്ചയായി തക്കാളി ഉപയോഗിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുകയും രക്ത ധമനികളിലടിയുന്ന കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക