ആലുവ: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹം കുട്ടി പഠിച്ച തായിക്കാട്ടുകര സ്കൂളിൽ പൊതുദർശനത്തിനെത്തിച്ചു. 9.30 വരെയാണ് പൊതുദർശനം. 10 മണിയോടെ കീഴ്മാട് ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കും.
ആദരാഞ്ജലികളർപ്പിക്കാൻ പ്രമുഖരടക്കം സ്കൂളിലേക്കെത്തുന്നുണ്ട്. സ്കൂളിൽ മാത്രമാണ് പൊതുദർശനമുള്ളത്. അതേസമയം കേസിലെ പ്രതി അസ്ഫാകിനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക