തിരുവനന്തപുരം: എഞ്ചിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശനത്തിന് കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ഓഗസ്റ്റ് നാലിന് മൂന്നുമണിക്കകം ഫീസ് അടയ്ക്കണം. വിവരങ്ങള്‍ www. cee.kerala.gov.in ല്‍ ലഭിക്കും.
അലോട്ടുമെന്റ് ലഭിച്ചവര്‍ പ്രവേശനപരീക്ഷാ കമ്മീഷണര്‍ക്ക് ഫീസ് ഓണ്‍ലൈന്‍ ആയോ ഹെഡ് പോസ്റ്റ് ഓഫീസുകള്‍ മുഖേനയോ നാളെ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ഓഗസ്റ്റ് നാലിന് മൂന്നുമണിവരെ അടയ്ക്കാം. ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്മെന്റും നിലവിലുള്ള ഹയര്‍ ഓപ്ഷനുകളും റദ്ദാകും.
രണ്ടാംഘട്ട അലോട്ട്മെന്റ് ഓഗസ്റ്റ് എട്ടിന് പ്രസിദ്ധീകരിക്കും. ഇതിനുള്ള അപേക്ഷ സമര്‍പ്പണം ഓഗസ്റ്റ് നാലിന് വൈകീട്ടു നാലുമണി വരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക