ഇന്ത്യ- പാകിസ്ഥാൻ ഏകദിന ലോകകപ്പ് മത്സരം ഒക്ടോബർ 14 ലേക്ക് മാറ്റി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇന്ന് തന്നെ ഉണ്ടാകുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ 15ന് നവരാത്രി ആഘോഷങ്ങൾ ആരംഭിക്കുന്നതിനാൽ സുരക്ഷാഭീഷണി ഉള്ളതിനാലാണ് ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ് മത്സരം ഒക്ടോബർ 14 ലേക്ക് മാറ്റിയത്.
ഒക്ടോബർ 15ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വച്ച് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സുരക്ഷാ ഭീഷണി മുൻനിർത്തി ബിസിഐക്ക് സുരക്ഷ ഏജൻസികൾ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
മത്സരങ്ങളുടെ സമയക്രമം പുന പരിശോധിച്ചാൽ ജൂലൈ 27ന് ഡിസിഐ സെക്രട്ടറി ജയ്ഷായുടെ നേതൃത്വത്തിൽ യോഗം ചേരുകയും മത്സരങ്ങൾക്കിടയിലുള്ള ഇടവേള കുറവാണെന്ന് ചൂണ്ടിക്കാട്ടി ചില ടീമുകൾ സമയക്രമത്തിൽ മാറ്റം ആവശ്യപ്പെട്ടതായി ജയ്ഷ വ്യക്തമാക്കുകയും ചെയ്തിരുന്നു.
നിലവിലെ സമയക്രമം അനുസരിച്ച് ന്യൂസിലൻഡ്- ബംഗ്ലാദേശ് മത്സരവും ഇംഗ്ലണ്ട്- അഫ്ഗാനിസ്ഥാൻ മത്സരവും ഒക്ടോബർ 14നാണ് നിശ്ചയിച്ചിരുന്നത്. മത്സരങ്ങളുടെ വേദി മാറ്റില്ലെന്നും സമയക്രമത്തിൽ മാത്രമേ മാറ്റം ഉണ്ടാവുകയുള്ളൂ എന്നും ബിസിസിഐ സെക്രട്ടറി ജയ്ഷ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക