ആലുവയിൽ അഞ്ചുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക സാക്ഷിമൊഴി പുറത്ത്. അസ്ഫാഖ് ആലം കുട്ടിയെ കൊണ്ടു പോകുന്നത് കണ്ടത് കുട്ടിയുടെ അച്ഛനെ വിളിച്ചു പറഞ്ഞതായാണ് സാക്ഷി പറയുന്നത്. ജോലി സ്ഥലത്തായിരുന്ന കുട്ടിയുടെ അച്ഛനെ വിളിച്ചു പറഞ്ഞു എന്നാണ് മൊഴി.
കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കെഎസ്ആർടിസി ബസ്സിൽ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു. അത് അസ്ഫാഖാണെന്ന് തിരിച്ചറിയുകയായിരുന്നു.
പിന്നീട് വളരെ വേഗം തന്നെ പൊലീസ് ഇയാളെ കണ്ടെത്തി. 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ശനിയാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ആലുവ മാർക്കറ്റിന്റെ പിൻഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക