ടിനു പാപ്പച്ചന്റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചാവേർ. കുഞ്ചാക്കോ ബോബൻ, ആൻറണി വർഗീസ്, അർജുൻ അശോകൻ എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് എന്നതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമയുടെ അപ്ഡേറ്റുകൾ പ്രേക്ഷകർ ഏറ്റെടുക്കുന്നത്.
ഇപ്പോഴിതാ ഏറെ ദുരൂഹതകൾ നിറയ്ക്കുന്ന ചാവേറിലെ ചാക്കോച്ചനെയാണ് ആരാധകർ കണ്ട് ഞെട്ടിയിരിക്കുന്നത്. ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങിയതോടെയാണ് ചാക്കോച്ചന്റെ ലുക്ക് വീണ്ടും ചർച്ചയായത്. ഒട്ടും പ്രവചിക്കാനാകാത്തെ എന്നാൽ ഏറെ സസ്പെന്സുകൾ ഒളിച്ചിരിക്കുന്ന ത്രില്ലർ ചിത്രത്തിന്റെ സൂചനയാണ് പോസ്റ്റർ തരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക