കറികളുടെ സ്വാദ് വര്‍ദ്ധിപ്പിക്കാൻ നമ്മൾ ഉലുവ ചേര്‍ക്കാറുണ്ട്. എന്നാൽ ഇതിന് പുറമെ ഉലുവയ്ക്ക് ഒരുപാട് ഔഷധ ഗുണങ്ങളുണ്ട്. സ്ത്രീകളിൽ മാസമുറ സമയത്തുണ്ടാകുന്ന വയറുവേദന അകറ്റാന്‍ ഉലുവ തിളപ്പിച്ച വെള്ളം കുടിക്കാറുമുണ്ട്.
ആരോഗ്യ സംരക്ഷണത്തില്‍ ഉലുവ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. ഉലുവയിൽ പ്രോട്ടീന്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, അയണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ ഉലുവയ്ക്ക് കഴിയും.
ഉലുവ ദിവസവും ഉപയോഗിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഉലുവയിലുള്ള ഗാലക്ടോമാനിന് ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ സാധിക്കും. ദഹനവ്യവസ്ഥ സുഗമമാക്കുന്നതിനും ഉലുവ സഹായകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക