മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാമിന് വീണ്ടും നോട്ടീസ്. ഓഗസ്റ്റ് എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ് വീണ്ടും നോട്ടീസ് നൽകിയത്. പുരാവസ്തു തട്ടിപ്പ് കേസിൽ എബ്രഹാമിനെ പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകി.
മോൻസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പ് കേസിൽ നാല് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് പുറത്തുവിട്ട വിവരം. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ തന്റെ മ്യൂസിയത്തിലുള്ള പുരാവസ്തുക്കൾ വ്യാജമാണെന്ന് മോൻസൺ സമ്മതിച്ചിരുന്നു. മോൺസൺ എതിരെ ലഭിച്ച പരാതിയിൽ മോൺസൺ പത്തു കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതിക്കാർ ആരോപിച്ചത്. മോൻസന്റെ ബാങ്ക് അക്കൗണ്ട് പരിശോധനയിൽ നിന്ന് മാത്രം നാലു കോടി രൂപ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക