എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളിൽ ലാഭത്തിൽ കോഴിക്കോട് കരിപ്പൂർ വിമാനത്താവളം മൂന്നാം സ്ഥാനം നേടി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 95.38 കോടി രൂപയാണ് കരിപ്പൂർ വിമാനത്താവളം ലാഭമായി നേടിയത്. 482.30 കോടി രൂപയുമായി കൊൽക്കത്ത വിമാനത്താവളം ആണ് ഒന്നാം സ്ഥാനത്ത്. 169.56 കോടി രൂപ ലാഭം നേടിയ ചെന്നൈ വിമാനത്താവളത്തിനാണ് രണ്ടാം സ്ഥാനം.
ലോക്സഭ എംപിയായ എസ് ആർ പാർത്ഥന്റെ ചോദ്യത്തിനുള്ള മറുപടിയായി വ്യോമയാന സഹമന്ത്രി വി കെ സിങ്ങാണ് വിമാനത്താവളങ്ങളുടെ ലാഭനഷ്ട കണക്ക് വിശദമാക്കിയത്. കഴിഞ്ഞവർഷം 110.15 കോടി രൂപയുടെ നഷ്ടമാണ് തിരുവനന്തപുരം വിമാനത്താവളം രേഖപ്പെടുത്തിയത്. കണ്ണൂർ വിമാനത്താവളവും 131.9 കോടി രൂപ നഷ്ടത്തിലാണ്. അതേസമയം സ്വകാര്യ പൊതുപങ്കാളിത്തമുള്ള കൊച്ചി വിമാനത്താവളം 267.17 കോടി രൂപ ലാഭം നേടി
പ്രതികരിക്കാൻ ഇവിടെ എഴുതുക