കൊല്ലം കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിലായതായി റിപ്പോർട്ട്. അമേരിക്കയിൽ നിന്നും വള്ളിക്കാവ് അമൃതപുരിയിൽ എത്തിയ 44 കാരിയാണ് പീഡനത്തിന് ഇരയായത്. ചെറിയഴീക്കൽ സ്വദേശികളായ നിഖിൽ, ജയൻ എന്നിവരാണ് പിടിയിലായത്. വിദേശ വനിതയ്ക്ക് മദ്യം നൽകി ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച ശേഷമായിരുന്നു പീഡനം.
രണ്ടുദിവസം മുമ്പാണ് സംഭവം ഉണ്ടായത്. ആശ്രമത്തിനു സമീപമുള്ള ബീച്ചിൽ ഇരിക്കുകയായിരുന്ന സ്ത്രീയുടെ സമീപത്തെത്തിയ പ്രതികൾ, സൗഹൃദം സ്ഥാപിച്ച ശേഷം സിഗരറ്റ് നൽകി. എന്നാൽ യുവതി ഇത് നിരസിച്ചതോടെ മദ്യം നൽകി പ്രലോഭിപ്പിച്ച് ബൈക്കിൽ കയറ്റുകയായിരുന്നു. ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി മദ്യം നൽകിയ ശേഷമാണ് യുവതിയെ പ്രതികൾ പീഡിപ്പിച്ചത്.
അമിതമായ മദ്യം കഴിച്ചതിനാൽ ഇവർക്ക് ബോധം നഷ്ടപ്പെട്ടു പോയിരുന്നു. പിന്നീട് ആശ്രമത്തിലെത്തിയ സ്ത്രീ ഇവിടുത്തെ അധികൃതരോട് പീഡിപ്പിക്കപ്പെട്ട വിവരം പറയുകയായിരുന്നു. ആശ്രമം അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക