അന്തരിച്ച മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്റെ സംസ്കാരം നടന്നു. വക്കത്തെ കുടുംബ വീട്ടുവളപ്പിലാണ് സംസ്കാരം നടന്നത് . ഇന്നലെ തിരുവനന്തപുരം ഡിസിസി ഓഫീസിലും തുടർന്ന് കെപിസിസി ആസ്ഥാനത്തും നടന്ന പൊതുദർശനത്തിനു ശേഷം ഭൗതികദേഹം വക്കം പുരുഷോത്തമൻ അഞ്ചുവട്ടം നിയമസഭയിൽ പ്രതിനിധീകരിച്ച ആറ്റിങ്ങലിൽ എത്തിക്കുകയായിരുന്നു.
മുൻ മന്ത്രിയും മുൻ ഗവർണറും മുൻ സ്പീക്കറുമായ വക്കം പുരുഷോത്തമൻ (95) തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കുമാരപുരം പൊതുജനം ലെയ്നിലെ വസതിയിൽ വച്ചാണ് അന്തരിച്ചത്.
അച്യുതമേനോൻ, ഇ കെ നായനാർ, ഉമ്മൻചാണ്ടി മന്ത്രിസഭകളിലായി അദ്ദേഹം മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. രണ്ട് തവണ ലോക്സഭാ അംഗം, രണ്ട് തവണ ഗവര്‍ണര്‍, അഞ്ച് തവണ നിയമസഭാ അംഗവുമായി. ഏറ്റവും അധികം കാലം നിയമ സഭാ സ്പീക്കര്‍ ആയിരുന്ന നേതാവാണ്. ധന മന്ത്രി,സ്പീക്കര്‍ എന്നി പദവികളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക