തിരുവനന്തപുരം: മുതലപ്പൊഴിയിൽ കല്ലും മണ്ണും നീക്കാനുള്ള ജോലികൾ തുടങ്ങുന്നത് നീളുന്നു. ക്രെയ്ൻ എത്താൻ വൈകുന്നതിനാലാണ് നീളുന്നത്.
അടിയന്തരമായി ക്രെയ്ൻ എത്തിക്കാനുള്ള ശ്രമം തുടരുന്നു എന്നാണ് അദാനി ഗ്രൂപ്പ് അറിയിക്കുന്നത്. ഉപകരണങ്ങൾ എത്തിയാൽ ഉടൻ പണി തുടങ്ങും.
മന്ത്രിതല ഉപസമിതി നടത്തിയ ചർച്ചയിലാണ് പൊഴിമുഖത്ത് ഇടിഞ്ഞിറങ്ങിയ കല്ലും മണ്ണും അടിയന്തരമായി നീക്കാൻ അദാനി ഗ്രൂപ്പിന് നിർദേശം നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക