തിരുവനന്തപുരം: അന്തരിച്ച മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും, മുൻ സ്പീക്കറുമായ വക്കം പുരുഷോത്തമന്റെ സംസ്കാരം ഇന്ന്. രാവിലെ 10.30ന് ആറ്റിങ്ങൽ വക്കത്തെ കുടുംബ വീട്ടുവളപ്പിലാണ് സംസ്കാരം.
ഇന്നലെ തിരുവനന്തപുരം ഡിസിസി ഓഫീസിലും തുടർന്ന് കെപിസിസി ആസ്ഥാനത്തും നടന്ന പൊതുദർശനത്തിനു ശേഷം ഭൗതികദേഹം വക്കം പുരുഷോത്തമൻ അഞ്ചുവട്ടം നിയമസഭയിൽ പ്രതിനിധീകരിച്ച ആറ്റിങ്ങലിൽ എത്തിച്ചു. ആറ്റിങ്ങൽ കച്ചേരിനടയിലെ പൊതുദർശനത്തിനുശേഷം മൃതദേഹം വക്കത്തെ കുടുംബവീട്ടിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക