ഇടുക്കി: മൂന്നാര്‍ എം.ആര്.എസ് സ്കൂളിലെ കുട്ടികള്‍ക്ക് ടൈഫോയിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. വിദ്യാലയത്തിലെ ഇരുപതോളം കുട്ടികള്‍ക്കാണ് ടൈഫോയിഡ് സ്ഥിരീകരിച്ചത്.
നിലവിൽ 20 കുട്ടികൾക്ക് ടൈഫോയിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ എട്ടുപേർ വീടുകളിലേക്ക് മടങ്ങി. ബാക്കി 12 പേർ ഹോസ്റ്റലിൽ പ്രത്യേകം സജ്ജീകരിച്ച മുറിയിൽ കഴിയുകയാണ്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ പോയി മടങ്ങിയെത്തിയ കുട്ടിയിലാണ് ആദ്യം രോഗലക്ഷണങ്ങൾ കണ്ടത്. കൂടുതൽ കുട്ടികൾക്ക് പനിയും ഛർദിയുമുണ്ടായതോടെ സ്കൂൾ അധികൃതർ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
ദേവികുളം ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾക്കും ജീവനക്കാർക്കും ടൈഫോയിഡ് പരിശോധന നടത്തിയിരുന്നു. വേണ്ട ജാഗ്രതാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സ്കൂൾ സൂപ്രണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക