നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന ‘ജയിലറി’ന്റെ ട്രെയിലർ പുറത്ത്. രജനിയുടെ വൺമാൻ ഷോ തന്നെയാണ് ട്രെയിലറിന്റെ ആകർഷണം. വിനായകനാണ് രജനിയുടെ വില്ലനായി എത്തുന്നത്. ഓഗസ്റ്റ് 10ന് ചിത്രം തിയറ്റുകളിലെത്തും. ‘മുത്തുവേൽ പാണ്ഡ്യൻ’ എന്ന കഥാപാത്രത്തെയാണ് ജയിലറിൽ രജനികാന്ത് അവതരിപ്പിക്കുന്നത്.
ഹിറ്റ് അടിക്കുമെന്ന് ഉറപ്പിച്ചാണ് ഇത്തവണ നെൽസണെത്തുന്നതെന്ന് ട്രെയിലർ സൂചന നൽകുന്നു. സ്റ്റണ്ട് ശിവയാണ് ആക്ഷൻ കൊറിയോഗ്രാഫര്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ജയിലര്‍ നിര്‍മിക്കുന്നത്. കേരളത്തിലെ വിതരണാവകാശം ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസിനാണ്. രജനികാന്തിനൊപ്പം ഒരു പ്രധാന കഥാപാത്രമായി മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും ചിത്രത്തില്‍ എത്തുന്നുണ്ട്. ജാക്കി ഷ്രോഫ്, സുനില്‍, ശിവ രാജ്കുമാര്, തമന്ന, രമ്യ കൃഷ്ണന്, വസന്ത് രവി, യോഗി ബാബു, റെഡിന് കിംഗ്സ്ലി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക