ലോകേഷ് കനകരാജ് ഏറെ ആരാധകരുള്ള സംവിധായകൻ ആണ്. പ്രഭാസിനും അത്ര തന്നെ ആരാധകർ ഉണ്ട്. ഇപ്പോൾ പ്രഭാസും ലോകേഷും പുതിയ ചിത്രത്തിൽ ഒന്നിക്കുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്.
പ്രഭാസിനോട് കഥയുടെ ‘വൺ-ലൈൻ’ പറഞ്ഞതായും സംവിധായകനൊപ്പം സിനിമ ചെയ്യാൻ താരം ആഗ്രഹം പ്രകടിപ്പിച്ചതായുമാണ് പുറത്തു വരുന്ന വിവരം. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനി സിനിമയൊരുക്കുമെന്നും പാൻ-ഇന്ത്യൻ ചിത്രമായാണ് പദ്ധതിയിടുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.
മലയാളി താരം ബാബു ആന്റണി ലോകേഷിന്റെ അടുത്ത ചിത്രം രജനിക്കൊപ്പമാണെന്ന് അടുത്തിടെ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ഔദ്യോഗികമായ അറിയിപ്പുകൾ വരാതെ തനിക്കൊന്നും പറയാനാകില്ലെന്നായിരുന്നു സംവിധായകന്റെ മറുപടി. ‘തലൈവർ 171’ ആണ് ഇതെന്നുറപ്പിച്ച് രജനികാന്ത് ആരാധകർ ആഘോഷങ്ങൾ ആരംഭിക്കുകയും ചെയ്തു. ജയിലറിന്റെ റിലീസിന് പിന്നാലെ തലൈവർ 171 പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക