തെലുങ്ക് റീമേക്കിന് ഒരുങ്ങി മലയാള ചലച്ചിത്രം ‘ബ്രോ ഡാഡി’. ‘ലൂസിഫർ’ നു ശേഷം തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയാണ് മറ്റൊരു മോഹൻലാൽ ചിത്രം കൂടി തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുന്നത്. മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായി എത്തിയ ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്ത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചത്.
മീനയും കല്യാണി പ്രിയദർശനുമായിരുന്നു ചിത്രത്തിൽ നായികമാരായി എത്തിയത്. തെലുങ്കിൽ ചിത്രം ഒരുക്കുന്നത് കല്യാൺ കൃഷ്ണയാണ്. സുസ്മിത കോനിഡേയ നിർമ്മിക്കുന്ന ചിത്രത്തിൽ മീനയുടെ വേഷം തൃഷയും പൃഥ്വിരാജിന്റെ വേഷം ശർവാനന്ദും കല്യാണി പ്രിയദർശന്റെ വേഷം ശ്രീലീലയും കൈകാര്യം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക