ഭീകര സംഘടനയായ ഐ എസിന്റെ തലവന്‍ അബു ഹുസൈന് അല്‍ ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇസ്ലാമിക് സ്റ്റേറ്റ് ആണ് ഇന്നലെ തങ്ങളുടെ നേതാവ് അബു ഹുസൈൻ അൽ-ഹുസൈനി അൽ-ഖുറൈഷിയുടെ മരണം സ്ഥിരീകരിച്ചത്. പകരം അബു ഹഫ്സ് അല്‍ ഹഷിമി അല്‍ ഖുറേഷിയെ പുതിയ മേധാവിയായി തെരഞ്ഞെടുത്തതായി ഐ എസ് വക്താവ് ടെലഗ്രാം ചാനലിലൂടെ അറിയിച്ചു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനായി മാറുന്ന അഞ്ചാമത്തെയാളാണ് അബു ഹാഫിസ് അൽ ഹാഷിമി അൽ ഖുറേഷി. ഇതിന് മുൻപുള്ള നാല് പേരും കൊല്ലപ്പെടുകയായിരുന്നു. അബു ഹാസൻ അൽ ഹാഷിമി അൽ ഖുറേഷി നവംബറിലും അബു ഇബ്രാഹിം അൽ ഖുറേഷി 2022 ഏപ്രിലിലും അബു ബക്കർ അൽ ബാഗ്ദാദി 2019 ഒക്ടോബറിലുമാണ് കൊല്ലപ്പെട്ടത്.
വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ ഹയാത് താഹ്റിര്‍ അല്‍ ഷാം എന്ന വിമത വിഭാഗവുമായി നടന്ന ഏറ്റുമുട്ടലിലാണ് അബു ഹുസൈന് കൊല്ലപ്പെട്ടതെന്ന് ഐ എസ് അറിയിച്ചു. അതേസമയം എപ്പോഴാണ് മരണം സംഭവിച്ചതെന്ന് ഇവർ വ്യക്തമാക്കിയിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക