മകന്റെ പിറന്നാൾ ദിനത്തിൽ പങ്കുവെച്ച് ചിത്രം സമൂഹമാധ്യമങ്ങളിൽ നിന്ന് മറയുന്നതിന് മുൻപേ ആരാധകരെ ഞെട്ടിച്ചുകൊണ്ട് വീണ്ടും രംഗത്തെത്തി ഇരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. കറുത്ത ഫുൾ സ്ലീവ് ഷർട്ട്നൊപ്പം ആഷ് കളർ ബെൽ ബോട്ടം പാന്റും ധരിച്ച് ചുള്ളൻ ലുക്കിലാണ് മമ്മൂക്ക ഇത്തവണ പ്രത്യക്ഷപ്പെട്ടത്.
മകൻ ദുൽഖർ സൽമാന്റെ അടുത്ത സുഹൃത്തും നടനും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കിയാണ് മമ്മൂക്കയുടെ പുത്തൻ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. തങ്ങളുടെ പുതിയ ഡിസൈനിന്റെ ഉദ്ഘാടനം ഫാഷൻ ഐക്കൺ മമ്മൂട്ടി ഉദ്ഘാടനം ചെയ്തിരിക്കുന്നു. ബെൽ ബോട്ടം പാന്റ് താനാണ് ഡിസൈൻ ചെയ്തത് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഷാനി പറഞ്ഞു. അതേസമയം പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നി സംവിധാനം ചെയ്യുന്ന ബസൂക്കയാണ് മമ്മൂട്ടി നായകനാകുന്ന അടുത്ത ചിത്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക