തന്റെ ജീവിതത്തിലെ ഏറ്റവും പുതിയ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് ഗായികയായ അമൃത സുരേഷ്. നൃത്തത്തിലും സംഗീതത്തിലും ഉള്ള തന്റെ കഴിവ് താരം തെളിയിച്ചതാണ്. അതിന് പിന്നാലെയാണ് ഇനി അമൃത അഭിനയരംഗത്തേക്ക് കടക്കുന്നത്. തെലുങ്ക് സൂപ്പർതാരമായ നാഗചൈതന്യയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്.
ആദിശക്തി തീയേറ്റർ എന്ന റിസർച്ച് കേന്ദ്രത്തിൽ വർക്ക് ഷോപ്പിൽ പങ്കെടുക്കുന്ന അമൃത ഇവിടെനിന്നുള്ള നിരവധി ചിത്രങ്ങൾക്കൊപ്പം നാഗ ചൈതന്യക്കൊപ്പം വർക്ക് ഷോപ്പിൽ പങ്കെടുത്തതിന്റെ അനുഭവവും പങ്കുവെച്ചു. ഈ അനുഭവത്തിൽ സന്തോഷം തോന്നുന്നു. അദ്ദേഹത്തിന്റെ വിജയത്തിനും സന്തോഷത്തിനും ആശംസകൾ അറിയിക്കുന്നു എന്നാണ് അമൃത ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. താരം പങ്കുവെച്ച ചിത്രങ്ങൾക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക