തിരുവനന്തപുരം വെങ്ങാനൂരിൽ ഗുണ്ടാ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ഉൾപ്പടെ ആക്രമിച്ചു എന്നാണ് ലഭിക്കുന്ന വിവരം. വെണ്ണിയൂർ സ്വദേശി ഷിജിന്റെ വീട്ടിൽ കയറിയാണ് ഗുണ്ടകൾ ആക്രമണം നടത്തിയത്.
നാലംഗ സംഘം ഷിജിനെയും ഭാര്യയെയും മർദ്ദിച്ചു. കമ്പി വടി കൊണ്ട് ഷിജിന്റെ കാൽ
അടിച്ചൊടിച്ചു. ആക്രമണത്തിനിടെ വീട്ടിലുണ്ടായിരുന്ന നാലു പവന്റെ സ്വർണവും കവർന്നു എന്നും വിവരമുണ്ട് .
മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക