എൻസിപി മേധാവി ശരദ് പവാറിന്റെ വിശ്വസ്തനും എൻ സി പി മഹാരാഷ്ട്ര അധ്യക്ഷനുമായ ജയന്ത് പാട്ടീൽ ആഭ്യന്തര മന്ത്രി അമിത് ഷായുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് അഭ്യൂഹം .
എന്നാൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും താൻ ശരദ് പവാറിന്റെ വസതിയിലായിരുന്നുവെന്നും ജയന്ത് പാട്ടീൽ പറഞ്ഞു. കൂടിക്കാഴ്ച നടത്തിയെന്ന അഭ്യൂഹങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി.
ആരാണ് നിങ്ങളോട് ഇത് പറഞ്ഞത്? ഇതൊക്കെ പറയുന്നവരോട് തന്നെ ചോദിക്കണം. ഇന്നലെ വൈകിട്ട് ഞാൻ ശരദ് പവാറിന്റെ വസതിയിൽ ഉണ്ടായിരുന്നു. ഞാൻ ആരെയും കണ്ടിട്ടില്ല’’ ജയന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക