ഹരിയാനയിൽ സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ സി.പി.ഐ. പ്രതിനിധി സംഘത്തെ പോലീസ് തടഞ്ഞു.
എം.പിമാരായ ബിനോയ് വിശ്വം, സന്തോഷ് കുമാര്‍ പി, എ ഐ ടി യു സി ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍, ദര്യാവ് സിങ് കശ്യപ് എന്നിവരുള്‍പ്പെട്ട നാലംഗ സംഘത്തെയാണ് നൂഹിലെ പ്രശ്നബാധിത ഗ്രാമങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പോലീസ് തടഞ്ഞത്.
രാജ്യത്തിന്റെ ദയനീയാവസ്ഥയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ഈ ഭരണത്തിനു കീഴില്‍ സഞ്ചാരസ്വാതന്ത്ര്യത്തിനു പോലും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. ഗുണ്ടകള്‍ക്കും വര്‍ഗീയ വാദികള്‍ക്കും ഫാഷിസ്റ്റുകള്‍ക്കും സ്വതന്ത്രമായി രാജ്യത്ത് സ്വൈര്യവിഹാരം നടത്താമെന്നും ബിനോയ് വിശ്വം എം.പി. പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക