വിശ്വാസ വിഷയങ്ങളിൽ അഭിപ്രായം വ്യക്തമാക്കുമ്പോൾ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരാമർശങ്ങൾ ജാഗ്രതയോടെ മാത്രമേ നടത്താവൂ. പറയുന്ന വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യപ്പെടാൻ സാധ്യതയുള്ള കാലമാണിത്.
എല്ലാ വിശ്വാസികളെയും നമ്മൾ ബഹുമാനിക്കുന്നു. നമ്മുക്കൊപ്പവും ധാരാളം വിശ്വാസികൾ ഉണ്ട്. മിത്തിനെ ചുറ്റിപ്പറ്റിയുള്ള വിവാദം നേരിട്ട് പരാമർശിക്കാതെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. എൽഡിഎഫ് പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്.
അതേസമയം മിത്ത് വിവാദം നിയമ സഭയിൽ ഉന്നയിക്കേണ്ടെന്നാണ് യുഡിഎഫിന്റെ തീരുമാനം. വിഷയം നിയമസഭയിൽ പരാമർശിക്കാമെന്നും അതിനപ്പുറം വലിയ നിലയിൽ ഉന്നയിക്കേണ്ടതില്ലെന്നുമുള്ള തീരുമാനത്തിലാണ് യുഡിഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക