കറിവേപ്പില വെറുതെ കളയാന്‍ വേണ്ടി മാത്രമുള്ള ഒന്നല്ല. കറികളിലും മറ്റുമുള്ള കറിവേപ്പില നമ്മള് വെറുതെ എടുത്തങ്ങ് കളയുകയാണ് സാധാരണ പതിവ്. എന്നാല്‍ ഇനിമുതല്‍ അങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ല.
ജീവകം എ ധാരാളമുള്ള ഒന്നാണ് കറിവേപ്പില. ആരോഗ്യ ഗുണങ്ങള്‍ ഒരുപാട് ഉള്ളതിനാല്‍ തന്നെ നാട്ടുവൈദ്യങ്ങളിലും ഒറ്റമൂലികളിലും കറിവേപ്പില പ്രധാനമായി ഉപയോഗിച്ച് വരുന്നു. വളെരെയധികം ഗുണ മേന്മയേറിയ ഒറ്റ മൂലിയാണ് കറിവേപ്പില. അഴകിനും ആരോഗ്യത്തിനും കറിവേപ്പില നല്ലതാണ്.
കിഡ്നി പ്രശ്നങ്ങള്‍ ,കണ്ണിന് വരുന്ന രോഗങ്ങള്‍, അകാല നര , ദഹന പ്രശ്നനങ്ങൾ , മുടികൊഴിച്ചില്‍ .ബ്ലഡ് പ്രഷര്‍, അസിഡിറ്റി, തുടങ്ങി എല്ലാ ഏകദേശം രോഗങ്ങള്‍ക്കും പ്രതിവിധിയാണ് കറിവേപ്പില.
അസിഡിറ്റി ഉള്ളവർ കറിവേപ്പില പച്ചയ്ക്ക് ചവച്ചു തിന്നുകയോ അല്ലെങ്കില്‍ മോരില്‍ അരച്ചു കുടിയ്ക്കുകയോ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക