ചക്ക സീസൺ ആവുമ്പോൾ ചക്ക കൊണ്ട് പലതരം വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. അതുപോലെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു ചക്ക സ്മൂത്തി റെസിപ്പി ആണ് ഇനി പറയുന്നത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും എന്തൊക്കെ ചേരുവകളാണ് ഇതിന് വേണ്ടത് എന്നും നമുക്ക് നോക്കാം.
ഇതിനായി ആദ്യം തന്നെ ചക്ക കുരുവെല്ലാം കളഞ്ഞതിന് ശേഷം വൃത്തിയാക്കി എടുക്കണം. ഇത് ഒരു മണിക്കൂർ നേരം ഫ്രീസ് ചെയ്ത് എടുക്കാം. ഇനി ഇതിലേക്ക് ഒന്നര കപ്പ് പാലും അര ടേബിൾ സ്പൂൺ ഇൻസ്റ്റന്റ് കാപ്പി ചേർത്ത് കൊടുക്കാം. ഇതിലേക്ക് മധുരത്തിന് ആവശ്യമായ ഈത്തപ്പഴം കുരു കളഞ്ഞത് കൂടി ചേർത്തു കൊടുക്കാം. ഇതിലേക്ക് കുറച്ച് ഐസ്ക്യൂബ് സുകൾ കൂടി ചേർത്തതിനുശേഷം മിക്സിയുടെ ജാറിൽ നല്ലതുപോലെ അടിച്ചെടുക്കുക. സ്മൂത്തി ആയതിനാൽ നല്ല ലൂസ് ആയിരിക്കേണ്ട ആവശ്യമില്ല. തികച്ചും ആരോഗ്യകരമായ ഒരു സ്മൂത്തിയാണ് ഇത്
പ്രതികരിക്കാൻ ഇവിടെ എഴുതുക