മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുകയാണ് . പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണ്ട് മുഖ്യമന്ത്രിയെയും കുടുംബത്തെയും തകർക്കാനാണ് മാധ്യമശ്രമമെന്നായിരുന്നു സിപിഎം ആരോപണം.
മുഖ്യമന്ത്രിയുടെ മകൾക്കെതിരെ പുറത്തുവന്ന മാസപ്പടി വിവരങ്ങൾ അതീവ ഗൗരവമേറിയതെന്നണ് പ്രതിപക്ഷം പറയുന്നത് . വീണ വിജയനെ എക്സാലോജിക് കമ്പനിക്കെതിരെ മുമ്പ് ആരോപണങ്ങൾ ഉയർന്നപ്പോൾ ക്ഷുഭിതനായാണ് മുഖ്യമന്ത്രി നിയമസഭയിൽ നേരിട്ടത്. ആദായനികുതി വകുപ്പിന്റെ പരാതി പരിഹാര ബോർഡിന്റെ കണ്ടെത്തൽ ആരോപണങ്ങൾക്കപ്പുറത്ത് വളരെ പ്രാധാന്യത്തോടെ മുഖ്യമന്ത്രിക്കെതിരെ ഉന്നയിക്കുകയാണ് പ്രതിപക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക