അന്തരിച്ച പ്രശസ്ത സംവിധായകൻ സിദ്ദീഖിന്റെ വിയോഗത്തിന്റെ വേദനയിലാണ് കലാകേരളം. നിരവധി ആരാധകരും സിനിമ പ്രവർത്തകരും സിദ്ദിഖിനെ അവസാനമായി ഒരു കാണാനായി ഒഴുകിയെത്തുകയാണ്. സിനിമാരംഗത്ത് നിന്നും മമ്മൂട്ടിയും ദുൽഖർ സൽമാനും അടക്കം നിരവധിപേർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
വളരെ വികാരഭരിതമായ ഫേസ്ബുക്ക് കുറുപ്പിലൂടെ മമ്മൂട്ടിയടക്കം നിരവധി പേർ സിദ്ദീഖിനെ അനുസ്മരിച്ചിരുന്നു. മമ്മൂട്ടിയെ നായകനാക്കി മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്ത സിദ്ദിഖ് മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രത്തിന്റെ ആലോചനക്കിടയിലാണ് അപ്രതീക്ഷിതമായി മരണപ്പെടുന്നത്. ആദ്യഭാഗം മമ്മൂട്ടിക്കായി സിദ്ധിഖ് തയ്യാറാക്കിയിരുന്നു.
ഡോക്ടർമാഡ് എന്ന ചിത്രം സംവിധാനം ചെയ്യാനിരിക്കുകയാണ് ആഗ്രഹം ബാക്കിയാക്കി പ്രിയ സംവിധായകൻ ഓർമ്മയാവുന്നത്. ഇന്ന് വൈകുന്നേരം ആറുമണിക്ക് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലാണ് ഔദ്യോഗിക ബഹുമതികളോടെ സിദ്ദീഖിന്റെ കബറടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക