കോട്ടയം: തൃക്കാക്കര മോഡല്‍ കോട്ടയത്ത് നടക്കില്ലെന്ന് സിപിഎം നേതാവും മന്ത്രിയുമായ വി.എന്‍ വാസവന്. സഹതാപത്തെ മറികടക്കാന്‍ കഴിയുന്ന രാഷ്ട്രീയ സാഹചര്യം കോട്ടയത്തുണ്ടെന്നും പുതുപ്പള്ളി ശക്തമായ സംഘടനാ അടിത്തറയുള്ള മണ്ഡലമാണെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ 12-ന് പ്രഖ്യാപിക്കുമെന്നും വാസവൻ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയേറ്റും മണ്ഡലം കമ്മിറ്റിയും ചേര്‍ന്നശേഷമാകും പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക