രജനീകാന്തിന്റെ പുതിയ ചിത്രം ജയിലർ ഇന്ന് തിയേറ്ററുകളിൽ. രണ്ടുവർഷത്തോളംനീണ്ട ഇടവേളയ്ക്കുശേഷമാണ് രജനിയുടെ പുതിയ ചിത്രമെത്തുന്നത്.
രാവിലെ ഒമ്പതിനാണ് ആദ്യപ്രദർശനം
മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.തമിഴ്നാട്ടിൽ ആദ്യദിവസങ്ങളിലെ ടിക്കറ്റുകൾ വിറ്റുതീർന്നു. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് അടക്കം പല നഗരങ്ങളിലും സ്വകാര്യ കമ്പനികൾ ജയിലർ കാണാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നെൽസൺ സംവിധാനംചെയ്ത ചിത്രത്തിൽ തമന്ന, ജാക്കി ഷ്റോഫ്, മലയാളിതാരം വിനായകൻ, രമ്യാകൃഷ്ണൻ തുടങ്ങിയവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക