കൊച്ചി: ആലുവയിലെ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപാതകത്തിൽ കേസിൽ മുപ്പത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കും. ഡിജിപി അന്വേഷണ പുരോഗതി വിലയിരുത്തി. പ്രതി അസ്ഫാക് ഡൽഹിയിൽ പീഡിപ്പിച്ച കുട്ടിയുടെ പിതാവിന്റെ മൊഴിയെടുത്തു. ഡൽഹിയിലെ പോക്സോ കേസ് വിവരങ്ങൾ കോടതിയെ അറിയിക്കും.
ബിഹാറിൽ കഴിയുന്ന അസ്ഫാക്കിന്റെ പിതാവിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. അന്വേഷണ സംഘം ഉടൻ കേരളത്തിലേക്ക് മടങ്ങും. അസ്ഫാക്കിനെ അന്തിമമായി ചോദ്യം ചെയ്യുന്നതും പ്രതിയുടെ കസ്റ്റഡി കാലാവധിയും ഇന്ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക