തിരുവനന്തപുരം: ക്രിമിനലുകളെ ഇടത് സർക്കാർ വെച്ചുപെറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും തരത്തിൽ ആളുകളെ കൊല്ലുന്ന സംഘമായി നമ്മുടെ പൊലീസ് മാറിയിട്ടില്ല എന്നത് കേരള പൊലീസിന്റെ ഏറ്റവും വലിയ പ്രത്യേകത ആണെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ചില ഒറ്റപ്പെട്ട സംഭവങ്ങളാണ്. രാജ്യത്ത് പലയിടത്തുനിന്നും കേൾക്കുന്ന വാർത്തകൾ നമ്മളെ അസ്വസ്ഥരാക്കുന്നതാണ്. പല സംസ്ഥാനങ്ങളിലും എൻകൗണ്ടർ കൊലപാതകങ്ങളാണ് നടക്കുന്നത്. വടക്കേയിന്ത്യയിലെ പല സംസ്ഥാനങ്ങളിൽ 84 പേരെ വരെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തിയവരുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പൊലീസിന് ആളെ കൊല്ലാനുള്ള അധികാരം നൽകിയിട്ടില്ലെന്നും യുഡിഎഫ് അല്ല എൽഡിഎഫെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക